photo

പാരിപ്പള്ളി: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്ധ്യവയസ്കനെ പോക്സോ പ്രകാരം പാരിപ്പള്ളി പൊലീസ് പിടികൂടി. കല്ലുവാതുക്കൽ സെറ്റിൽമെന്റ് കോളനി മനോജ് വിലാസത്തിൽ മനോഹരനാണ് (55) പിടിയിലായത്.

2020 ജൂണിൽ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പഠനത്തിൽ ഏറെ പിന്നോട്ട് പോയതോടെ വിദ്യാർത്ഥിയെ കൗൺസലിംഗിന് വിധേയനാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പാരിപ്പള്ളി പൊലീസ് ഇൻസ്പെക്ടർ അൽജബ്ബാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.