
കൊല്ലം: വീടിനടുത്തുള്ള റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടപ്പാക്കട ഭാവന നഗർ 315 വയലിൽ പുത്തൻവീട്ടിൽ വിജയന്റെയും പ്രശാന്തയുടെയും മകൻ അഖിൽ വിജയനാണ് (ഉണ്ണി, 29) മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സഹോദരങ്ങൾ: അശ്വതി, വിഷ്ണു.