photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓഫീസിലെ ഗുരുദേവ പ്രതിമക്ക് മുന്നിൽ സെക്രട്ടറി എ.സോമരാജൻ ദീപം തെളിക്കുന്നു.

കരുനാഗപ്പളി :നാടെങ്ങും ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ, ശാഖകൾ, ഗുരുക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ നടത്തിയത്. യൂണിയൻ ഓഫീസിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഭദ്രദീപം തെളിച്ചതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, കളരിയ്ക്കൽ സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, അനിൽ ബാലകൃഷ്ണൻ, ബിജു, ടി.ഡി.ശരത്ചന്ദ്രൻ, രാജൻ കാരമൂട്ടിൽ, കെ.ബി.ശ്രീകുമാർ, വിനോദ്കുമാർ, വനിതാ സംഘം നേതാക്കളായ അംബികദേവി, മധുകുമാരി, യൂത്ത് മൂവ്മെന്റ് നേതാക്കളായ ശർമ്മാ സോമരാജൻ, സിബു നീലികുളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഓച്ചിറ ശ്രീനാരായണ മഠത്തിൽ പുലർച്ചെ പ്രത്യേക പൂജകളോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഗുരു പൂജ, ഗുരുപുഷ്പാഞ്ജലി, അന്നദാനം, മൗനപ്രാർത്ഥന, ആത്മീയ പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചിരുന്നു. യൂണിയന്റെ പരിധിയിൽ വരുന്ന 68 ശാഖകളിലും രാവിലെ 8 ന് പീത പതാക ഉയർത്തി.