photo
ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജയന്തി ആഘോഷ പരിപാടികൾ സി.ആർ.മഹേഷ് എം.എൽ.എ ബദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോജ്, കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ എന്നിവർ സമീപം.

കരുനാഗപ്പള്ളി: ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ം ജയന്തി ആഘോഷിച്ചു. ടി.കെ.കുമാരൻ സ്മാരക പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ അനുഗ്രഹ പ്രഭാഷണം നടത്തി. ലേഖാ ബാബുചന്ദ്രൻ, ശാന്താ ചക്രപാണി, സുഭദ്രാ ഗോപാലകൃഷ്ണൻ, സജീവ് സൗപർണ്ണിക, അമ്പിളി രാജേന്ദ്രൻ, പള്ളിയിൽ ഗോപി, പി.ജി.ലക്ഷ്മണൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. സെക്രട്ടറി ആർ.ഹരീഷ് സ്വാഗതവും ചന്ദ്രാക്ഷൻ നന്ദിയും പറഞ്ഞു.