 
കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ മന്ദിരത്തിലെ ഗുരുക്ഷേത്രത്തിൽ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യോഗം ബോർഡ് മെമ്പർമാരായ ജി.വിശ്വംഭരൻ, അഡ്വ: പി.സജീവ് ബാബു, അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, കൗൺസിലർമാരായ വരദരാജൻ ചൊവ്വള്ളൂർ, ബൈജു പാണയം, രാജു പരുത്തിയറ, ജയപ്രകാശ് കൈതയിൽ, ശശിധരൻ കുടവട്ടൂർ, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ഹേമലത ,കൺവീനർ ഡോ.സബീന വാസുദേവൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ പ്രശാന്ത് പൂവറ്റൂർ തുടങ്ങിയവർ ചടങ്ങുകൾക് നേതൃത്വം നൽകി. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി യൂണിയനിലെ വിവിധ ശാഖാ യോഗങ്ങളിൽ പ്രാർത്ഥനായജ്ഞങ്ങളും ഘോഷയാത്രകളും,പൊതു സമ്മേളനങ്ങളും നടന്നു. കട്ടയിൽ, ഇടയ്ക്കിടം ശാഖാ യോഗങ്ങളിലെ ജയന്തി ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ ഉദ്ഘാടനം ചെയ്തു. കരിങ്ങന്നൂർ ശാഖയിൽ യോഗം ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രനും ആനക്കോട്ടൂരിൽ യോഗം ബോർഡ് മെമ്പർ അഡ്വ. പി.സജീവ് ബാബുവും ഉദ്ഘാടനം ചെയ്തു.