shaini-48

ചവറ: ബന്ധുവീട്ടിൽ ഓണാഘോഷത്തിനായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ പിന്നിൽ നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ചവറ തെക്കുംഭാഗം നടുവത്തുചേരി രഞ്ചുഭവനത്തിൽ രഞ്ചന്റെ ഭാര്യ ഷൈനിയാണ് (48) മരിച്ചത്.

നീണ്ടകര വേട്ടുതറ സെന്റ് ആഗ്നസ് സ്കൂളിന് മുന്നിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. റോഡിൽ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഷൈനിയെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. രഞ്ചന് കൈയ്ക്ക് പരിക്കേറ്റു. സംസ്കാരം ഇന്ന്. മക്കൾ: രഞ്ചു, സഞ്ചു.