കൊല്ലം: ശാസ്‌താംകോട്ട കെ.എസ്.എം ഡി.ബി കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപക രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ 14നും മറ്റുള്ളവയിൽ 22ന് രാവിലെ 10നുമാണ് എത്തേണ്ടതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.