 
ഓയൂർ : ചെറിയവെളിനല്ലൂർ ആയിരവില്ലി പാറ ഖനനത്തിന് സർക്കാർ നൽകിയ എൻ.ഒ.സി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവോണനാളിൽ ആയിരവല്ലി പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും കൂട്ടത്തോടെ സത്യാഗ്രഹമനുഷ്ഠിച്ചു. വെളിനല്ലൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സനിൽ നിരാഹാരമിരുന്നവരെ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഉൾപ്പടെ നൂറ് കണക്കിന് സമരസമിതി അംഗങ്ങളും ജനപ്രതിനിധികളും സമരപന്തലിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. ഐ.മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. ബൈജു ചെറിയ വെളിനല്ലൂർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ജി.വിക്രമൻ പിള്ള, പഞ്ചായത്ത് അംഗം പി.ആർ.സന്തോഷ്, ജുബൈരിയ ബീവി, ജോളി ജെയിംസ്, അനിൽകുമാർ, ജെയിംസ് എൻ.ചാക്കോ, സലാഹുദ്ദീൻ, ടോംസൺ ചാക്കോ, സത്യൻ പടിപ്പുര, ആർ.മധു ,ബിജു പടിപ്പുര, പ്രസാദ്, സജീവൻ, അബ്ദുൽ ഹക്കിം, പ്രഭ, പ്രകാശ് ബി.നായർ എന്നിവർ പങ്കെടുത്തു.