 
പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. ഐക്കരക്കോണം, മാത്ര, വാളക്കോട്, പ്ലാച്ചേരി, ഇളമ്പൽ, വിളക്കുവെട്ടം, കലയനാട്, ചാലിയക്കര, ഇടമൺ കിഴക്ക്, ഇടമൺ പടിഞ്ഞാറ്, ഇടമൺ 34, മണിയാർ, ഇടപ്പാളയം, ആര്യങ്കാവ്, ആനപെട്ടകോങ്കൽ,നെല്ലിപ്പള്ളി, തെന്മല, നരിക്കൽ, ശാസ്താംകോണം, വന്മള, അഷ്ടമംഗലം, വെഞ്ചേമ്പ്, പ്ലാത്തറ, ഫ്ലാറൻസ്, മാമ്പഴത്തറ തുടങ്ങിയ നിരവധി ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ജയന്തി ഘോഷ യാത്ര സംഘടിപ്പിച്ചത്. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ് കുമാർ, ജി.ബൈജു, കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ, സന്തോഷ് ജി.നാഥ്, അടുക്കളമൂല ശശിധരൻ, ഡി.ബിനിൽ കുമാർ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ഇടമൺ ബാഹുലേയൻ, സെക്രട്ടറി സി.വി.സന്തോഷ് കുമാർ, ശ്രീനാരായണ എംപ്ലോയിസ് ഫോറം യൂണിയൻ ജോയിന്റ് സെക്രട്ടറി ബിന്ദു പി.ഉത്തമൻ,വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് കയ്യാണിയിൽ, സെക്രട്ടറി ജി.അനീഷ്‌കുമാർ, ശാഖ ഭാരവാഹികളായ സ്റ്റാർസി രത്നാകരൻ, എസ്.അജിഷ്, ജി.ഗിരീഷ് കുമാർ, വി.സുധൻ,എസ്.വി.ദീപ്കുമാർ, ബി.ചന്ദ്രബാബു,എ.വി.അനിൽകുമാർ, ഉഷ അശോകൻ, എസ്.സുന്ദരേൻ, ആർ.ബേബി, എസ്.മോഹൻദാസ്, ജി.അജി.എസ്.കുമാർ, എൻ.സോമസുന്ദരൻ, എൻ.വി.ബിനുരാജ്, ആർ.രാജേഷ്, സജി,രാജൻ, സി.വി.അഷോർ, എം.അനിൽകുമാർ,കെ.കെ.സരസൻ തുടങ്ങിയ നിരവധി പേർ വിവിധ ശാഖയിൽ നടന്ന പൊതുസമ്മേളനങ്ങളിൽ സംസാരിച്ചു.