ezhukone-nethaji
എഴുകോൺ നേതാജി നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃ ത്വത്തിൽ കരീപ്ര ശരണാലയത്തിൽ സാമ്പത്തിക സഹായം കൈമാറുന്നു

എഴുകോൺ : നേതാജി നഗർ റസിഡൻസ് അസോസിയേഷന്റെ ചതയദിനാഘോഷം കരീപ്ര ശരണാലയത്തിൽ നടന്നു. റസിഡൻസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്‌ രാജേന്ദ്ര പ്രസാദിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം. കെ. ഡാനിയേൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ എസ്. പുരുഷോത്തമൻ ശരണാലയത്തിനുള്ള സാമ്പത്തിക സഹായം മാനേജർ അരവിന്താക്ഷന് കൈമാറി. അസോസിയേഷൻ ഭാരവാഹികളായ രാജേന്ദ്ര പ്രസാദ്, പുഷ്പാംഗദൻ, തോപ്പിൽ ബാലചന്ദ്രൻ, രംഗരാജൻ, അനിരുദ്ധൻ, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ചതയദിനാഘോഷത്തോടനുബന്ധിച്ച് എഴുകോൺ നേതാജി നഗർ റെസിഡൻസ് അസോസിയേഷൻ കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിന് നൽകുന്ന സാമ്പത്തിക സഹായം പ്രസിഡന്റ് എസ്. പുരുഷോത്തമൻ കൈമാറുന്നു.