 
പുത്തൂർ: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെയും പുത്തൂർ ടൗൺ യൂണിയന്റെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി ആഘോഷിച്ചു. രാവിലെ 10ന് പുത്തൂർ ഗുരുചൈതന്യത്തിൽ സഭ കേന്ദ്ര - കോ ഓർഡിനേറ്റർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡോ.എസ്.ഗുരുപ്രസാദ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എ.അജീഷ്, ടൗൺ യൂണിറ്റ് സെക്രട്ടറി എൻ.സുദേവൻ, കെ.ശ്രീരംഗൻ, ഡി.രഘുവരൻ, പ്രതാപൻ കുന്നത്തൂർ, കല്ലുംപുറം വസന്തകുമാർ, സുരേഷ് കുമാർ പുത്തൂർ, ഉദയശ്രീശോഭൻ, ഋഷിമോഹനൻ എന്നിവർ സംസാരിച്ചു. സമൂഹപ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, ഗുരു പുഷ്പാഞ്ജലി, ഗുരുപ്രഭാഷണം, ജയന്തി ദിനസന്ദേശം എന്നിവ നടന്നു.