 
കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിൽ ശ്രീനാരായണ ഗുരു ജയന്തി വിപുലമായി ആഘോഷിച്ചു. ആറ്റുപുറം ഗുരു മന്ദിരത്തിൽ നിന്ന് വൈകിട്ട് 4 മണിക്ക് ആരംഭിച്ച ഘോഷയാത്ര 5ന് യൂണിയൻ മന്ദിരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ജയന്തി സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ്, കൗൺസിൽ അംഗങ്ങളായ പങ്ങലുകാട് ശശി ധരൻ, എസ്.വിജയൻ, വി.അമ്പിളിദാസൻ, ജി. നാളിനാക്ഷൻ. എസ്.സുധാകരൻ, കെ.രഘുനാഥൻ, പി.അനിൽകുമാർ,കെ.എം.മാധുരി, എം.കെ.വിജയമ്മ, കെ.സുധർമ്മ കുമാരി, എസ്.റീസൻ രാജൻ കടയ്ക്കൽ എന്നിവർ സംസാരിച്ചു. 2022 ൽ പ്ലസ് ടു, എസ്.എസ്. എൽ.സി പരീക്ഷകളിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികളെ അനുമോദിച്ചു.