 
തൊടിയൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൊടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് അദ്ധ്യക്ഷനായി. നജീംമണ്ണൽ, എ.എ.അസീസ്, അഡ്വ.സി.ഒ.കണ്ണൻ, തൊടിയൂർ വിജയൻ ,ഷമീം പൂവണ്ണാൽ, സി.സേതു, നിയാസ് ഇബ്രാഹിം, കെ.സലാഹുദ്ദീൻ, മഠത്തിൽ ലളിത, ഷഹനാസ് എന്നിവർ സംസാരിച്ചു.