neendakara-sakha
നീണ്ടകര തെക്ക് 483-ാം നമ്പർ എസ് എൻ ഡി പി ശാഖയിൽ നടന്ന ചതയാഘോഷം യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : എസ്.എൻ.ഡി.പി യോഗം നീണ്ടകര തെക്ക് 483-ാം നമ്പർ ശാഖയിൽ നടന്ന ചതയാഘോഷം യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.ശശികുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ബിനു പള്ളിക്കോടി സ്വാഗതം പറഞ്ഞു. ശാഖാ അതിർത്തിയിലെ 50ൽപ്പരം കുടുംബങ്ങളിലേക്ക് ഓണക്കോടി വിതരണം രഘൂത്തമൻ (ബൈജു സമുദ്ര ) നിർവഹിച്ചു. ശോഭനൻ , റോസാനന്ദ്, വേണു പ്രസാദ്, അനിൽകുമാർ, അടീക്കലത്ത് ചന്ദ്രൻ, രാജീവൻ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിലും ശാഖാ മന്ദിരത്തിൽ നടക്കുന്ന കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് വാങ്ങിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.