
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്രയിൽ പങ്കെടുക്കാൻ പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിന്റെ നിശ്ചലദൃശ്യവും തയ്യാറായി.
കൊവിഡ് കാലത്ത് കമ്പനി നടത്തിയ സേവന പ്രവർത്തനങ്ങളെയും കമ്പനിയുടെ ഉത്പാദന രംഗത്തെയും പശ്ചാത്തലമാക്കിയാണ് ഫ്ലോട്ട് ഒരുക്കിയത്. ഫ്ലോട്ട് നിർമ്മാണത്തിൽ പ്രശസ്തനായ ആർട്ടിസ്റ്റ് ഡോ. ജെ.ഡി. ഗോപനാണ് കമ്പനിക്ക് വേണ്ടി നിശ്ചലദൃശ്യം നിർമ്മിച്ചത്. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ ഘട്ടങ്ങളിൽ ഫ്ലോട്ടിന്റെ നിർമ്മാണം വിലയിരുത്തിയിരുന്നു. ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയിൽ സമാപിക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായാണ് ഫ്ലോട്ട് തയ്യാറാക്കിയത്.