 
അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ഇടമുളയ്ക്കൽ നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ബി.സുദേവൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജി.ബൈജു മുഖ്യപ്രഭാഷണവും ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ അനുഗ്രഹപ്രഭാഷണവും നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ സ്നേഹ സോമു, ബി.ഭൂമിക, എസ്.ആർ. പരശുരാജു, സനുപ് സജി എന്നിവർക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. ഡോ.കവിതയെ ചടങ്ങിൽ ആദരിച്ചു.