 
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ഫ്രണ്ട്സ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ നടത്തി. പൊതുസമ്മേളനം ഡിവിഷൻ കൗൺസിലർ എം.ശോഭന ഉദ്ഘാടനം ചെയ്തു. പ്രവീൺ അദ്ധ്യക്ഷനായി. കൃഷ്ണകുമാർ, ആർ. അനു, സിന്ധു എന്നിവർ പ്രസംഗിച്ചു. കലാ കായിക മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും രക്ഷാധികാരി ടി.ഓമനക്കുട്ടൻ സമ്മാനങ്ങൾ വിതരണം ചെയ്തു. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി സൈക്കിളും രണ്ടാം സമ്മാനമായി ടേബിൾ ഫാനും മൂന്നാം സമ്മാനമായി സെറ്റ് സാരിയും വിതരണം ചെയ്തു. തിരുവാതിരയും നൃത്ത പരിപാടികളും തുടർന്ന് കരുനാഗപ്പള്ളി റിഥം ഓർക്കസ്ട്രായുടെ ട്രാക്ക് ഗാനമേളയും നടത്തി.