പുനലൂർ: എസ്.എൻ.ഡി.പി യോഗം 3307-ാം നമ്പർ കലയനാട് ശാഖയിൽ ഗുരുദേവ ജയന്തി ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. കലയനാട് ഗുരുക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വാളക്കോട് മുസ്ലീം പള്ളി ജംഗ്ഷനിൽ എത്തിയ ശേഷം തിരികെ കലയനാട് മുഹൂർത്തിക്കാവിന്റെ കാണിക്ക മണ്ഡപം വഴി ഗുരുക്ഷേത്രാങ്കണത്തിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം യോഗം അസി.വനജവിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എ.വി.അനിൽ കുമാർ അദ്ധ്യക്ഷനായി. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ,ശാഖ സെക്രട്ടറി ഉഷ അശോകൻ, വനിത സംഘം ശാഖ പ്രസിഡന്റ വിജയകുമാരി ശിവരാജൻ, വൈസ് പ്രസിഡന്റ് കലാബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി അനുമോദിച്ചു.