പുനലൂർ: ഇടമൺ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ ഇടമൺ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഇടമൺ ചരുവിള പുത്തൻ വീട്ടിൽ ഇ.ഷംസുദ്ദീൻ(67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഹസീനത്ത്. മക്കൾ: നിഷാദ്, ഷാനി. മരുമക്കൾ: റിറ്റുമറിയം, ഹാഷീം.