phot
തെന്മല ഫോറസ്റ്റ് ഡിവിൽനിലെ ചിറ്റാലംകോട്ട് കാട്ടാന കൂട്ടം നശിപ്പിച്ച കൃഷികൾ

പുനലൂർ: തെന്മല ഫോറസ്റ്റ് ഡിവിഷനിലെ ചിറ്റാലംകോട്ട് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ചിറ്റാലംകോട് സ്വദേശി ശശിധരന്റെ പുരയിടത്തിലെ അറുപതോളം വാഴ, തെങ്ങ്,കമുക് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സഭവം. രാവിലെ സമീപവാസികളാണ് കൃഷികൾ നശിപ്പിച്ചത് കണ്ടത്. കഴിഞ്ഞ ആഴ്ച സമീപവാസികളായ രാമചന്ദ്രൻ, വിദ്യ തുടങ്ങിയവരുടെ കൃഷികളും കാട്ടാനകൾ നശിപ്പിച്ചിരുന്നു. തോണിച്ചാൽ - ആനപെട്ടകോങ്കൽ പാതയിലും കാട്ടാനകൾ ഇറങ്ങി നിൽക്കുന്നതായി നാട്ടുകാ‌ർ പറയുന്നു. പാതയോരത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതാണ് കാട്ടാനകൾ റോഡിൽ ഇറങ്ങി നിൽക്കാൻ മുഖ്യകാരണം.

പാതയോരത്ത് കൂടി കടന്ന് പോകേണ്ട വൈദ്യുതി ലൈൻ സ്വകാര്യ പുരയിടങ്ങളിലൂടെയാണ് പോകുന്നത്. ഇത് മാറ്റി പാതയോരത്ത് കൂടി ലൈൻ വലിച്ചാൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കഴിയും. റോഡിൽ കാട്ടാനകൾ ഇറങ്ങി നിൽക്കുന്നത് ഒഴുവാക്കാനും കഴിയും. ഇതിന് വൈദ്യുതിബോ‌ർ‌ഡ് തയ്യാറാകണം.

വിദ്യ

സി.പി.ഐ ആനപെട്ടകോങ്കൽ ബ്രാഞ്ച് സെക്രട്ടറി