anirudhan
അനിരുദ്ധൻ

അഞ്ചൽ: പൊതുവഴിയിൽ വച്ച് സ്ത്രീയെ അപമാനിച്ചയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ നെട്ടയം കോണത്ത് ജംഗ്ഷനിൽ രജനീഷ് ഭവനിൽ അനിരുദ്ധനാണ് (62) പിടിയിലായത്. പരാതിക്കാരിയായ വീട്ടമ്മയെ ഇയാൾ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. വീട്ടമ്മയുടെ വീട്ടിലെത്തിയും ശല്യപ്പെടുത്തിയിരുന്നതായി പറയുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ വീട്ടമ്മ പൊതുപ്രവർത്തകരോട് പരാതി പറഞ്ഞതിന്റെ വിരോധമാണ് വഴിയിൽ വച്ച് ആക്രമിക്കാൻ പ്രേരിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഏരൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ അബ്ദുൽ റഹീം, സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.