 
ചവറ: എസ്.എൻ.ഡി.പി യോഗം അരിനല്ലൂർ 557-ാം നമ്പർ ശാഖയിൽ ചതയാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്രക്കുശേഷം നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആമ്പാടി രാജൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്മെമ്പർ സോമൻ ചികിൽസാ ധനസഹായവിതരണം നടത്തി. ആഘോഷ കമ്മിറ്റി ഭാരവാഹികളായ വിളയിൽ തമ്പി , പൗരവിള മോഹനൻ , ഓമനക്കുട്ടൻ, രണദേവ് , വനിതാസംഘം ഭാരവാഹികളായ രാജേശ്വരി, ബീന, ഷീബ എന്നിവർ സംസാരിച്ചു.