photo
കെ.പി.എം.എസിന്റെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന അയ്യങ്കാളി ജയന്തി ആഘോഷത്തിൽ സി. കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ അനുസ്മരണ പ്രഭാഷണം നടത്തുന്നു. വനാജാ വിദ്യാധരൻ സമീപം

അഞ്ചൽ: കെ.പി.എം.എസ് പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ അഞ്ചലിൽ നടന്ന അയ്യങ്കാളി ജയന്തി ദിനാഘോഷങ്ങൾ വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മാരാങ്കോട് മോഹനൻ അദ്ധ്യക്ഷനായി. സി. കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ അനുസ്മരണ പ്രഭാഷണം നടത്തി. ശർമ്മാജി, സുമേഷ് ഉറുകുന്ന്, ഷാജി ഭാരതീപുരം തുടങ്ങിയവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും നടന്നു.