
ഇരവിപുരം: ഇരവിപുരം സഹായഹസ്തം പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ രണ്ടാഴ്‌ചയായി നടന്നുവന്ന ഓണാഘോഷത്തിന്റെ സമാപന സമ്മേളനവും ഓണക്കിറ്റ് - ചികിത്സ സഹായ വിതരണവും മുൻ ജയിൽ ഡി.ഐ.ജി ബി.പ്രദീപിന്റെ വസതിയിൽ നടന്നു.
സംഘടനാ പ്രസിഡന്റ് യേശുദാസ് റൊസാരിയോ അദ്ധ്യക്ഷനായി. ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ജോൺ ബ്രിട്ടോ ഉദ്‌ഘാടനം ചെയ്തു. മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസാർ, മുൻ ജയിൽ ഡി.ഐ.ജി ബി.പ്രദീപ്, രഘുനാഥ്, ഗോകുൽ പ്രദീപ്, ബൈജു, ശ്രീജ ബൈജു, സെൽബി, ഹെന്നത്ത് തോമസ്, അയൂബ് കൊല്ലം, ഗ്ലാഡ്‌സൺ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഗോകുൽ കടവൂരിനെ ആദരിച്ചു.