mangaloda-

കൊല്ലം: പുനുക്കന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.

ഗ്രന്ഥശാല പ്രസിഡന്റ് ജെ.വിജയകുമാർ പതാക ഉയർത്തി. തുടർന്ന് വിവിധ കായിക - കലാ മത്സരങ്ങൾ നടന്നു. ബാലവേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്കാരിക സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ജെ. വിജയകുമാർ അദ്ധ്യക്ഷനായി. മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ദേവദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സതീശൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഘു പാണ്ഡവപുരം, ഷേർലി സത്യദേവൻ,​ മാമ്പുഴ എൽ.പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ സദാനന്ദൻ പിള്ള, കവികളായ മണി.കെ.ചെന്താപ്പൂര്, മുഖത്തല ജി.അയ്യപ്പൻപിള്ള, ഗ്രന്ഥശാല മുൻ പ്രസിഡന്റ് ബി.ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി,​ പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകി. ഗ്രന്ഥശാല സെക്രട്ടറി എൻ. പ്രഭാകരൻ പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം നന്ദിയും പറഞ്ഞു. തുടർന്ന് ആലപ്പുഴ ക്‌ളാപ്പ്സ് അവതരിപ്പിച്ച ഗാനമേള നടന്നു.