കൊല്ലം: വനം വകുപ്പിന്റെ സതേൺ സർക്കിൾ കൊല്ലം, തിരുവനന്തപുരം എ.ബി.പി. സർക്കിൾ, കൊല്ലം സോഷ്യൽ ഫോറസ്ട്രി സർക്കിൾ എന്നിവയുടെ കീഴിലുള്ള ഫയൽ തീർപ്പാക്കൽ അദാലത്ത് ഇന്ന് രാവിലെ 10.30ന് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും.
മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയാകും. പൊതുജനങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാക്കിയ ഫയലുകളിലെ ഗുണഭോക്താക്കൾക്ക് അനുവദിച്ച ധനസഹായത്തിന്റെയും സേവനങ്ങളുടെയും ഉത്തരവ് അദാലത്തിൽ വിതരണം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, മറ്റ് ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.