കൊല്ലം: തെരുവുനായ ശല്യം ഒഴിവാക്കാൻ ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിന് കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ ഹൈപ്പവർ കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷയം അടിയന്തരമായി പാർലമെന്റിൽ അവതരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 19ന് രാവിലെ 11ന് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തും.
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്, ആദിക്കാട് മനോജ്, സജി ജോൺ കുറ്റിയിൽ, ഇഞ്ചക്കാട് രാജൻ, ചവറ ഷാ, അജു മാത്യു പണിക്കർ, എസ്.എം.ഷെറിഫ്, വിനോദ് വാളത്തുംഗൽ, അബ്ദുൽ സലാം അൽഹാന, ജോസ് മത്തായി, ജസ്റ്റിൻ രാജു, ജോസ് ഏറത്ത്, ക്രിസ്റ്റോ ബാബു, മങ്കോട് ഷാജഹാൻ, താടിക്കാട് ഗോപാലകൃഷ്ണൻ, ജോബി ജീവൻ, ബിജു വിജയൻ എന്നിവർ സംസാരിച്ചു.