 
കുന്നിക്കോട് : വിളക്കുടി സ്നേഹതീരത്ത് ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങ് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നസറുദ്ദീൻ, വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, മോൻസിഞ്ഞോർ വിൻസെന്റ് ഡിക്രൂസ്, എ.സജീദ്, താജ് പത്തനംതിട്ട, മാത്യു, സുനിൽ, എ.എ.വാഹിദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്നേഹതീരത്തെ അന്തേവാസികളും ജീവനക്കാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.