 
കരുനാഗപ്പള്ളി : കർഷക സംഘം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറുകൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. മത്സ്യക്കൃഷി വ്യാപനം നൂതന സങ്കേതങ്ങൾ എന്ന വിഷയത്തിൽ ക്ലാപ്പന ഇ.എം.എസ് സാംസ്കാരിക വേദി ഗ്രന്ഥശാലാ ഹാളിൽ സംഘടിപ്പിച്ച സെമിനാർ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡി.സുഹൈൽ വിഷയാവതരണം നടത്തി. മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ജി.രാജദാസ് മോഡറേറ്ററായി. ക്ലാപ്പന ഷിബു, കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു കെ. മാത്യു, സെക്രട്ടറി സി.ബാൾഡുവിൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ.ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.രാജൻപിള്ള, ടി.എൻ.വിജയകൃഷ്ണൻ, പി.അനിത, റജി ഫോട്ടോപാർക്ക്, സി.രാധാമണി, വസന്താരമേശ്, ടി.രാജീവ്, ബി.സജീവൻ, ദീപ്തി രവീന്ദ്രൻ, ഒ. മിനിമോൾ, പി.കെ.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. .