 
കരുനാഗപ്പള്ളി: കൊല്ലം ബാറിലെ അഭിഭാഷകൻ പനമ്പിൽ എസ്.ജയകുമാറിനെ കരുനാഗപ്പള്ളി പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി കോടതികളിലെ അഭിഭാഷകർ പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.അഭയകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.ബിനു , അഡ്വ. പാവുമ്പാ സഹദേവൻ, അഡ്വ.എ.ഭാർഗവൻ, അഡ്വ.എ.സതീഷ് കുമാർ, അഡ്വ.കാർത്തിക, അഡ്വ.മായ തുടങ്ങിയവർ പ്രസംഗിച്ചു.