പരവൂർ: പതിനേഴുകാരിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുഞ്ചിറക്കുളം സ്വദേശികളായ ബൈജു (23), സഹോദരൻ ബാലു (25) എന്നിവരാണ് പിടിയിലായത്. ഉത്രാട ദിവസം വൈകിട്ടോടെയാണ് സംഭവം. വീടിന് സമീപത്തുള്ള കടയിൽ പോയി മടങ്ങിവരുമ്പോൾ കുട്ടിയെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും മർദ്ദിച്ചെന്നുമാണ് പരാതി. ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ സഹോദരനുമായി ഉണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
പെൺകുട്ടിയുടെ നെഞ്ചിലും കൈയിലുമാണ് മർദ്ദനമേറ്റത്. സംഭവശേഷം പെൺകുട്ടിയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.