1-
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ യാത്രക്കാരെ ഇറക്കുന്ന ഓട്ടോറിക്ഷ, ഹെഡ് ലൈറ്റ് തെളിച്ചിരിക്കുന്നതും ദൃശ്യത്തിൽ

കൊല്ലം: ഹെഡ്ലൈറ്റ് തെളിച്ച് ഹോൺ മുഴക്കി അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ കണ്ട് അടിയന്തര സാഹചര്യമെന്ന കണക്കുകൂട്ടലിൽ കടന്നുപോകാൻ മിക്ക വാഹനങ്ങളും സൈഡ് നൽകി. സിഗ്നലിൽ പോയിന്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാരും വാഹനം കടന്നുപോകുന്നതിന് സൗകര്യം ഒരുക്കി. എന്നാൽ വാഹനം ചെന്നുനിന്നത് യാത്രക്കാരിയുമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ. കൂലി വാങ്ങി ലൈറ്റ് പോലും അണയ്ക്കാതെയാണ് ഓട്ടോറിക്ഷ തിരികെ പോയത്.

ഇന്നലെ രാവിലെ 10ഓടെ കടവൂർ ഭാഗത്ത് നിന്നാണ് അമിതവേഗത്തിൽ ഓട്ടോറിക്ഷ വന്നത്. അടിയന്തര സാഹചര്യങ്ങളിലും ആശുപത്രിയിലേയ്ക്കും വാഹനങ്ങൾ ലൈറ്റിട്ട് ഹോൺ മുഴക്കി സഞ്ചരിക്കാറുണ്ട്. മറ്റ് വാഹനങ്ങൾ ഇത്തരക്കാർക്ക് കടന്നുപോകുന്നതിന് സൗകര്യവുമൊരുക്കും.

ഇത്തരം സാഹചര്യം മുതലെടുത്താണ് ചിലർ യാത്രക്കാരെ കബളിപ്പിക്കുന്നത്.