 
കൊല്ലം: കരുനാഗപ്പള്ളി, നീലികുളം,നീലിമാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 43-ാം വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ നീലിമ ജംഗ്ഷനിലെ ആണ്ടൂർ ഗ്രൗണ്ടിൽ നടന്നു. ഇതിനോട നുബന്ധിച്ച് ചേർന്ന സാംസ്കാരിക സമ്മേളനം കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആദ്ധ്യാത്മിക വിദ്യാഭ്യാസവും നൽകിയാലേ പുതുതലമുറയ്ക്ക് ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തുണ്ടാവുകയുള്ളുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എസ്.രാധാകൃഷ്ണൻ പറഞ്ഞു. കൊല്ലം, കുമാരനാശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലകുളം അദ്ധ്യക്ഷനായി. പ്രൊഫ.നിസാർ കാത്തുങ്കൽ, ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ ബി.പത്മദാസ്, വാർഡ് മെമ്പർ അഷറഫ്, മുൻ മെമ്പർ ആർ.വിനയകുമാർ എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ മെഡൽ നേടിയ മുഹമ്മദ് ഷാഫി(എസ്.എച്ച്.ഒ, കായംകുളം പൊലീസ് സ്റ്റേഷൻ ), പി.മധുസൂദനൻ (എ.എസ്.ഐ, ശൂരനാട് പൊലീസ് സ്റ്റേഷൻ),പി.എൻ. വിജിലാൽ ( അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ) എന്നിവരെ ആദരിച്ചു. നാടക നടനും രചയിതാവുമായ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, യുവ കവിയും തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ് ജേതാവുമായ, പി.മോഹൻ കുമാർ, വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ഡോ.പി.ആർ.നിത്യ, ഭാവന ബാലചന്ദ്രൻ, ആർഷ അജിത്ത്,
ഡോ.അനഘ സുനിൽ, അഞ്ജലി ചന്ദ്രൻ എന്നിവരെയും മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകി.
കവിയും സാഹിത്യകാരനുമായ ഡോ.പി.പത്മകുമാർ സമ്മാനദാനം നടത്തി. നീലികുളം സിബു, സ്വാഗതവും ആർ.സനിൽകുമാർ ( പൊടിമോൻ ) നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന് ശേഷം കോട്ടയം എക്കോസിന്റെ ഗാനമേളയും ഉണ്ടായിരുന്നു.