press
പരവൂർ നഗരസഭയുടെ നേതൃത്വത്തിൽ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര

പരവൂർ: ഓണവാരാഘോഷത്തിന് സമാപനം കുറിച്ച് പരവൂർ നഗരത്തിൽ സാംസ്‌കാരിക ഘോഷയാത്ര നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരത്തോളം പേർ അണിചേർന്നു. ചെണ്ടമേളം, തെയ്യം, മയൂരനൃത്തം, കോൽകളി, ദഫ്‌മുട്ട്, നിശ്ചല ദൃശ്യങ്ങൾ, നടൻ കലാരൂപങ്ങൾ എന്നിവ യാത്രയ്ക്ക് മാറ്റേകി. പരവൂരിലെ സ്കൂളുകളിലെ എസ്.പി കേഡറ്റുകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ഐ.സി.ബി.എസ്, ഹരിതകർമ്മ സേന, കുടുംബശ്രീ, റെസി. അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർ മാൻ എ. സഫറുള്ള അദ്ധ്യക്ഷനായി. ഡി.ടി.പി.സിയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.