കൊല്ലം: എഴുകോൺ മാടൻകാവ് ശ്രീമഹാദേവർ ക്ഷേത്രം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് എതിരില്ല. എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ ശാഖാ ഓഫീസിൽ നടന്ന നോമിനേഷൻ സമർപ്പണവും സൂക്ഷ്മപരിശോധനയും കഴിഞ്ഞപ്പോഴാണ് ഔദ്യോഗിക പാനൽ എതിരില്ലാതെ വിജയിച്ചത്.
വി.മന്മഥൻ (പ്രസിഡന്റ് ), പ്രസന്ന തമ്പി (വൈസ് പ്രസിഡന്റ്), ടി.സജീവ് (സെക്രട്ടറി), ശരത്ചന്ദ്രൻ (ജോ. സെക്രട്ടറി), രൂപേഷ് രാജ് (ട്രഷറർ), ജെ.അനിൽകുമാർ, സുനിൽ കുമാർ, അനിൽ ശിവനാമം, പ്രഭ്വിരാജ്, ശശിധരൻ രഞ്ജിത്ത്, ജി. പ്രസാദ്, കെ.പി. സലിം, എസ്.ആർ.രാജീവ്, ആർ. ബാബുരാജൻ, എസ്.വിജയപ്രകാശ്, എച്ച്.മദനൻ, വിനോദ്, ശശാങ്കൻ, ജി.ലാലി, ടി.കമലാസനൻ, പ്രമോദ്, അനിൽകുമാർ, രഞ്ജിത്ത് അനന്ദു, ലാൽ പ്രസാദ്, അഖിൽ രാജ്, ശ്രീഹരി, കൊച്ചുകുഞ്ഞ്, പ്രേമചന്ദ്രൻ, ഷൈൻ,സുധീർ, ബിനു, രേണുക, രമ ലാലി, മഹിളാമണി, വസന്തകുമാരി, ബിന്ദു ഷാജി, ശശികല, ദീപ്തി ബിനു, ലൈല, വി.കെ.എം.രമണി, ബീന, ജഗദ, സുനിത, ഓമന, ലിജി, ബീന ശ്രീകുമാർ, സാബു, യോഗി ദാസൻ, അപ്പു സ്വാമി (കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു മത്സരാർത്ഥികൾ.
21ന് വൈകിട്ട് 4.30ന് എഴുകോൺ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടക്കും. അഡ്വ. അരുൾ റിട്ടേണിംഗ് ഓഫീസറും അഡ്വ.സുഗുണൻ അസി.റിട്ടേണിംഗ് ഓഫീസറുമായിരുന്നു.
പൊതുയോഗത്തിൽ പ്രസിഡന്റ് വി.മന്മഥൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ടി.സജീവ് റിപ്പോർട്ട് അവതരിപ്പിക്കും. യോഗത്തിൽ അശ്വതി മഹോത്സവത്തിന്റെയും 12-ാം സപ്താഹത്തിന്റെയും ലക്ഷദീപ സമർപ്പണത്തിന്റെയും എഴുകോൺ പൂരത്തിന്റെയും കമ്മിറ്റി രൂപീകരണവും നടക്കും. യോഗത്തിൽ മാതൃ സമിതി, ബാലജന യോഗം, കുമാരി സംഘം, കുമാരസംഘം കമ്മിറ്റിയും രൂപീകരിക്കും.