
കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കഴിഞ്ഞ 2നാണ് മരിച്ചത്. ഉദ്ദേശം 65 വയസ് പ്രായം തോന്നിക്കും.
വലത് കൈത്തണ്ടയ്ക്ക് അകവശം നക്ഷത്രം പച്ച കുത്തിയിട്ടുണ്ട്. നെറ്റിയിൽ മുറിവ് ഉണങ്ങിയ പാടുണ്ട്. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ക്രൈം 1114/2022 -ാം നമ്പരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരിച്ചറിയുന്നവർ സ്റ്റേഷനിൽ ബന്ധപ്പെടണം. ഫോൺ: 0474 2723626.