photo
കരുനാഗപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കർമ്മം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു .

കരുനാഗപ്പള്ളി : മികവിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങൾക്ക് ഗ്രേഡ് ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാഡമിക് പ്രവർത്തനങ്ങൾ , , അടിസ്ഥാന സൗകര്യങ്ങൾ, , സാമൂഹ്യ പ്രതിബദ്ധത, എൻ.സി.സി, എൻ.എസ്.എസ്, എസ്.പിസി തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പരിഗണിച്ചായിരിക്കും ഗ്രേഡ് നിശ്ചയിക്കുന്നത്. ഈ അദ്ധ്യായന വർഷം വിദ്യാഭ്യാസ കലണ്ടറിലെ എല്ലാ പ്രവർത്തനങ്ങളും സാധാരണ പോലെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു സ്വാഗതം പറഞ്ഞു. പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ എൽ. ബീന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ, നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എൽ. ശ്രീലത, ഡോ. പി.മീന, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, നഗരസഭാ സെക്രട്ടറി എ.ഫൈസൽ, സ്കൂൾ പ്രിൻസിപ്പൽമാരായ സി .എസ്. ശോഭാ , സജികുമാർ, ഹെഡ്മാസ്റ്റർ എൻ.അനിൽകുമാർ, എ.ഇ.ശ്രീജ ഗോപിനാഥ്, ബി.എസ്.രഞ്ജിത്ത് ,രാജേഷ്, സുമ മേഴ്സി, കോടിയാട്ട് രാമചന്ദ്രൻ പിള്ള, കെ. എസ് .പുരം സത്താർ, ആർ. അജയകുമാർ, നഗരസഭ കൗൺസിലർമാരായ രമ്യ സുനിൽ, റെജി ഫോട്ടോ പാർക്ക് തുടങ്ങിയവർ പ്രസംഗിച്ചു.