vik
ഓടനാവട്ടം വികാസ് സംഘടിപ്പിച്ച സാന്ത്വനം പ്രതിഭാസായാഹ്നം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ്‌ സന്തോഷ്‌ ജോർജ്, മുൻ പ്രസിഡന്റ്‌ കുടവട്ടൂർ വിശ്വൻ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യാ സതീഷ് എന്നിവർ സമീപം.

ഓടനാവട്ടം: ഓടനാവട്ടം വികാസിന്റെ സാന്ത്വനം പ്രതിഭാസായാഹ്നം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്

ഉദ്ഘാടനം ചെയ്തു. കുട്ടികൾ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും അവരെ നിരന്തരം നിരീക്ഷിക്കണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ഉന്നത വിജയങ്ങളും പദവികളും നേടാൻ മക്കളെ നിർബന്ധിക്കുന്നത് അവരിൽ മാനസിക വൈകല്യം സൃഷ്ടിക്കുമെന്നും അതിനാൽ ലഹരി തേടി സന്തോഷം കണ്ടെത്താൻ അവർ ശ്രമിക്കുമെന്നും ഋഷിരാജ് സിംഗ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വികാസ് പ്രസിഡന്റ്‌ സന്തോഷ്‌ ജോർജ്ജ് അദ്ധ്യക്ഷനായി. എറണാകുളം ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കൊവിഡ് പശ്ചാത്തലത്തിൽ മികച്ച സേവനം നടത്തിയ ഡോ.ദിവ്യാ സതീശനെ ആദരിച്ചു. വിവിധ പ്രതിഭകൾക്കും നിർദ്ധനർക്കുമുള്ള ധനസഹായ വിതരണവും നടത്തി. സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം, കൺവീനർ രാജേഷ്, മുൻ പ്രസിഡന്റുമാരായ കുടവട്ടൂർ വിശ്വൻ, മത്തായി ടി.മാവിള എന്നിവർ സംസാരിച്ചു.