kota
സംസ്കാരയുടെ സാംസ്കാരിക സംഗമവും പുസ്തക പ്രകാശനവും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

കൊട്ടാരക്കര : സംസ്കാരയുടെ129-ാം സാംസ്കാരിക സംഗമവും പുസ്തക പ്രകാശനവും പടിഞ്ഞാറ്റിൻകരയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻ നായർ അദ്ധ്യക്ഷനായി. പി.എൻ.ഗംഗാധരൻ നായർ രചിച്ച അറിവും പൊരുളും, മിഴിയടക്കാത്ത വഴിവിളക്കുകൾ എന്നീ പുസ്തകങ്ങളുടെ ആദ്യ കോപ്പി അഡ്വ.പി.ഐഷാപോറ്റിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഷാജു മുഖ്യ പ്രഭാഷണം നടത്തി. കനകലത, ഡോ.എസ്.മുരളീധരൻ നായർ, ജി.കലാധരൻ, മുട്ടറ ഉദയഭാനു, ഡെപ്യുട്ടി കളക്ടർ ബി.അനിൽകുമാർ, ജി.എച്ച്. കൃഷ്ണയ്യർ,കൊട്ടാരക്കര ഗംഗ, കെ.എസ്.ലീന, ടി.എൽ. ഗണേഷ്, കെ.ബാലൻ,ജേക്കബ് ജോൺ, നിത്യാനന്ദൻ, രാജൻ താന്നിക്കൽ, ജി.വിക്രമൻപിള്ള, എം.പി.വിശ്വനാഥൻ, ആർ.പ്രഭാകരൻ പിള്ള, സുകുമാരൻ നായർ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന കവിയരങ്ങിൽ മുട്ടറ ഉദയഭാനു അദ്ധ്യക്ഷനായി.