 
കുന്നത്തൂർ : കെ.പി.സി.സി സംസ്കാര സാഹിതി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാജാഥ നടത്തി. ചക്കുവള്ളിയിൽ നിന്ന് ആരംഭിച്ച കലാജാഥ വിവിധ സ്ഥലങ്ങളിലൂടെ കടന്ന് അഞ്ഞിലിമൂട്ടിൽ സമാപിച്ചു. ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ഷാഫി ചെമ്മാത്ത് അദ്ധ്യക്ഷനായി. കിണറുവിള നാസർ, സൈറസ് പോൾ, അർത്തിയിൽ ഷഫീഖ്, അബ്‌ദുൾ റഷീദ്,ശൂരനാട് സജീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.