
മൺറോത്തുരുത്ത്: വീട്ടമ്മയെ വീടിനടുത്തുള്ള കൈത്തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൺട്രാംകാണി കൊച്ചുതുണ്ടിൽ പരേതനായ ശിവരാമന്റെ ഭാര്യയും കിടപ്പുറം വടക്ക് അങ്കണവാടി ജീവനക്കാരിയുമായ ശ്യാമളയാണ് (58) മരിച്ചത്. രണ്ട് മാസമായി മാനസികാസ്വാസ്ഥ്യത്തിന് ഇവർ ചികിത്സയിലായിരുന്നു. കിഴക്കേകല്ലട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: വിധുൻ രാജ്, ആതിര.