ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നിലവിൽ ഉപയോഗിക്കാത്ത ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രസിഡന്റ് എം.അൻസറിന്റെ പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകൾ പ്രമുഖർക്ക് അയക്കാൻ തുടങ്ങിയത്. മെസേജ് ലഭിച്ചവരിൽ ചിലർ സംശയം തോന്നിയതിനെതുടർന്ന് അൻസറിനെ വിവരം അറിയിച്ചതോടെയാണ് അക്കൗണ്ട് വ്യാജമായി ഉപയോഗിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് അക്കൗണ്ട് ക്ളോസ് ചെയ്യണമെന്നും ഹാക്ക് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൂയപ്പള്ളി പൊലീസിന് പരാതി നൽകി..