കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാപഞ്ചായത്ത് ഹാളിൽ ആരംഭിച്ച സൗജന്യ കീം ഓപ്ഷൻ ഫെസിലി​റ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ജെ.ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ബിനുൽ വാഹിദ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.ജയന്തി, നജീബത്ത് തുടങ്ങിയവർ പങ്കെടുത്തു. ഓപ്ഷനുമായി ബന്ധപ്പെട്ട എല്ലാസംശയങ്ങൾക്കും പ്രഗത്ഭരായവരുടെ സേവനം ഇവിടെ ലഭിക്കും. ഫോൺ: 9447013719, 9747570236.