photo
എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സംഘടിപ്പിച്ച ചട്ടമ്പി സ്വാമി ജയന്തി ആഘോഷ പരിപാടികൾ എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സംഘടിപ്പിച്ച ചട്ടമ്പിസ്വാമി ജയന്തി ആഘോഷം തേവർകാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ട്രഷററുമായ അഡ്വ.എൻ.വി. അയ്യപ്പൻപിള്ള അദ്ധ്യക്ഷനായി. എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി.സത്യവ്രതൻപിള്ള, വനിതാ യൂണിയൻ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, കുരുമ്പോലിൽ ശ്രീകുമാർ, യൂണിയൻ സെക്രട്ടറി ആർ.ദീപു തുടങ്ങിയവർ സംസാരിച്ചു.