കൊല്ലം: ഭാരത് ജോഡോ യാത്ര പാരിപ്പള്ളി പിന്നിട്ട് ശ്രീരാമപുരത്ത് എത്തിയതോടെ റോഡ് വക്കിലൊരു ഹോട്ടൽ കണ്ടു. രാഹുൽഗാന്ധി നേരേ ഹോട്ടലിലേക്ക് നടന്നു. നേതാക്കളും ഒപ്പം കൂടി. രാഹുൽഗാന്ധി ആദ്യം ഒരു ഒരു ഓംലെറ്റ് ഓർഡർ ചെയ്തു. തൊട്ടുപിന്നാലെ റോസ്റ്റ് ബ്രെഡും ചായയും കൂടി പറഞ്ഞു. ചായ കുടിയും ചർച്ചയും 20 മിനിറ്റോളം നീണ്ടു. രാഹുലിന്റെ ചായകുടി കിലോമീറ്ററുകൾ നടന്നുവന്ന പ്രവർത്തകർക്ക് അല്പനേരം വിശ്രമത്തിനും അവസരമായി.