 
കരുനാഗപ്പള്ളി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി വിളംബര സന്ദേശ സായാഹ്ന സദസ് സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിസന്റ് എം.എസ്.സത്താർ അദ്ധ്യക്ഷനായി. കെ.ജി.രവി,കുമ്പിൾ ഷാജി , എം. അൻസാർ , തൊടിയൂർ രാമചന്ദ്രൻ ,എൽ.കെ.ശ്രീദേവി, കെ.കെ.ബഷീർ, മുനമ്പത്ത് ഷിഹാബ്, നെടുങ്കോട്ട - വിജയകുമാർ , നദീറ കാട്ടിൽ, ഹാരിസ്,ഫിലിപ്പ് കണ്ണാടിയിൽ, രതിദേവി, സന്തോഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. നാടൻ പാട്ട് സംഘത്തിന്റെ ഗാനാലാപനവും നടന്നു.