കൊല്ലം : ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ അടിയന്തരയോഗം ചേരും. എ.ബി.സി. പദ്ധതി നടപ്പാക്കൽ, ഷെൽട്ടർ ഹോം ആരംഭിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന യോഗത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷർ, ജില്ലാകളക്ടർ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.