കൊല്ലം : കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ സംസ്‌കൃത ദിനാചരണം 16ന് രാവിലെ 9 മുതൽ പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സുമാലാൽ ഉദ്‌ഘാടനം ചെയ്യും. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ടി.ഇന്ദുകുമാർ അദ്ധ്യക്ഷനാകും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രൊ.വൈസ് ചാൻസിലർ ഡോ.കെ.മുത്തുലക്ഷ്മി പ്രോജക്ട് വിശദീകരണവും കേന്ദ്ര സംസ്‌കൃത സർവകലാശാല ഗുരുവായൂർ കാമ്പസ് എജ്യുക്കേഷൻ വിഭാഗം മേധാവി പ്രൊഫ.കെ.കെ.ഹർഷകുമാർ മുഖ്യപ്രഭാഷണവും നടത്തും.

സർവകലാശാല റാങ്ക് ജേതാക്കളെയും ഫുൾ എ പ്ലസ് നേടിയ എസ്.എസ്.എൽ.സി സംസ്‌കൃതം കുട്ടികളെയും അനുമോദിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.രശ്മി, എ.അജി, സജി കടുക്കാല, കോട്ടയ്ക്കൽ രാജപ്പൻ, ഡോ.കെ.പി.വിജയലക്ഷ്മി, ഡി.ഇ.ഒ വി.രാജു, ബീനാ കുഞ്ഞപ്പൻ, എസ്.ലിനി, എ.ഇ.ഒമാരായ എം.വസന്തകുമാരി, എസ്.ഷാജി, ആർ.എസ്.ഹരികൃഷ്ണൻ, ഡി.എസ്.സുജാകുമാരി എന്നിവരും പി.ടി.എ പ്രസിഡന്റ് ബിജു പൂവക്കര,വി.കെ.മോഹനൻ പിള്ള, ദിലീപ് മൈലം കുളം, പുത്തൂർ ശോഭനൻ , ജി.സജീവ്, സ്റ്റാഫ് സെക്രട്ടറി സിന്ധു, കൗൺസിൽ സെക്രട്ടറി ഡി.ഷിബുലാൽ എന്നിവർ സംസാരിക്കും. കുട്ടികളുടെ പ്രശ്നോത്തരി മത്സരങ്ങളും സമ്മാന ദാനവും നടക്കും.