taitaniyam-
കെ.എം.എം.എല്ലിലെ ജീവനക്കാർക്കായി ടൈറ്റാനിയം എംപ്ലോയീസ് വെൽഫയർ ഫണ്ട് ട്രസ്റ്റ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്

ചവറ: കെ.എം.എം.എല്ലിലെ ജീവനക്കാർക്കായി ടൈറ്റാനിയം എംപ്ലോയീസ് വെൽഫയർ ഫണ്ട് ട്രസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം മെഡിട്രിന ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു.
കമ്പനിയിലെ സ്ഥിരം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 150 പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി. ജനറൽ മെഡിസിൻ, കാർഡിയോളജി, ഇ.എൻ.ടി, ഗ്യാസ്‌​ട്രോളജി, ന്യൂറോളജി, ഓർത്തോ, ഒഫ്താൽമോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെ 22 അംഗ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി.