strike-
നീണ്ടകര താലുക്ക് ആശുപത്രി ഉപരോധിക്കുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ

ചവറ : കഴിഞ്ഞ ഇരുപത് ദിവസത്തോളമായി നീണ്ടകര താലുക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രെവർ ഇല്ലാത്തതിൽ പ്രതിഷേധം. ഡി.വൈ.എഫ്.ഐ നീണ്ടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി ഉപരോധിച്ചു. ഉപരോധ സമരം ചെറിയ സംഘർഷത്തിലും കലാശിച്ചു. പകൽ സമയത്ത് ആംബുലൻസ് ഡ്രൈവർ ഇല്ല. സസ്പെൻഡ് ചെയ്ത ഡ്രെവർക്ക് പകരം ആളെയെടുത്തില്ല. രോഗികളെ കൊണ്ടു പോകാൻ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും ഡ്രൈവർ ഇല്ലാത്തത് കഴിഞ്ഞ കുറേ ദിവസൾക്ക് മുമ്പ് വിവാദമായിരുന്നു. ബൈപ്പാസ് ആപകടത്തിൽ കുട്ടിയെ കൊണ്ടുപോകാൻ ആംബുലൻസ് ഉണ്ടായിരിന്നിട്ടും ഡ്രൈവർ എത്താഞ്ഞതും രാവിലെ ചികിത്സതേടി എത്തിയ അദ്ധ്യാപകൻ മരണപ്പെട്ടതും വിവാദമായതോടെയാണ് ആംബുലൻസ് ഡ്രെവറെ സസ്പെൻഡ് ചെയ്തത്. 20 ദിവസം പിന്നിട്ടിട്ടും പകരം ആളെയെടുക്കാത്തതിനാണ് ഡി.വൈ.എഫ്.ഐ സമരം സംഘടിപ്പിച്ചത്. തുടർന്ന് ചവറ സി.ഐയും ആശുപത്രി സുപ്രണ്ടും സി.പി.എം ,ഡി.വൈ. എഫ് .ഐ നേതാക്കളുമായി നടത്തിയ ചർച്ചയിൽ 24 മണിക്കൂറും ഡ്രൈവറുടെ സേവനം നൽകാമെന്ന ഉറപ്പിൻമേൽ സമരം അവസാനിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ലതീശൻ , ആർ. അഭിലാഷ്, സുഭഗൻ, സോജ , ഡി.വൈ.എഫ് .ഐ നേതാക്കളായ സി.രതീഷ്, ലോയിഡ് , നിസാർ, സൂരജ്, അതുൽ , അഭിജിത്ത്, വിഷ്ണു, രാഹുൽ എന്നിവർ പങ്കെടുത്തു.